യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചപ്രതികള്‍ പിടിയില്‍

Advertisement

ഓച്ചിറ .യുവാവിനെ മാരകയുധങ്ങളുമായി എത്തി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പോലീസ് പിടിയില്‍. തഴവ കടത്തൂര്‍ എന്നമ്പില്‍ വീട്ടില്‍ അഖില്‍(29), തഴവ കടത്തൂര്‍ കരീപ്പള്ളി കിഴക്കതില്‍ ബ്ലാക്ക് വിഷ്ണു എന്ന വിഷ്ണു(27) എന്നിവരാണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. ബുധനാഴ്ച രാത്രി 9.15 മണിയോടെ ഓച്ചിറ മഠത്തില്‍ സ്കുളിന് സമീപം വച്ച് ജോലി കഴിഞ്ഞ് മടങ്ങിവരുവായിരുന്ന സജീഷിനെ ബെക്കിലെത്തിയ പ്രതികള്‍ കൈയില്‍ കരുതിയിരുന്ന ആയുധം കൊണ്ട് വെട്ടുകയായിരുന്നു.

സജീഷിന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ഓച്ചിറ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. വിഷ്ണു വധശ്രമം അടക്കം 6 ഓളം കേസുകളില്‍ പ്രതിയും കാപ്പ നടപടി നേരിട്ടയാളുമാണ്. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്‍റെ നിര്‍ദ്ദേശാനുസരണം ഓച്ചിറ ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്.ഐ നിയാസ് എ.എസ്.ഐ മാരായ സന്തോഷ്, അഷറഫ്, സിപിഒ മാരായ വിനോദ്, മോഹന്‍ലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement