ശാസ്താംകോട്ട: നവകേരള സദസിന്റെ മറവിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎയെയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും ക്രൂരമായി മർദ്ദിച്ച നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഭരണിക്കാവിൽ പ്രകടനവും യോഗവും നടത്തി.യുഡിഎഫ് ചെയർമാൻ ഗോകുലം അനിൽ ഉദ്ഘാടനം ചെയ്തു.ഇടവനശേരി സുരേന്ദ്രൻ,കല്ലട ഫ്രാൻസിസ്,തോപ്പിൽ ജമാലുദീൻ,ആയിക്കുന്നം അസീസ്,പോരുവഴി ഹുസൈൻ,ഉല്ലാസ് കോവൂർ,കാരാളി വൈ.എ സമദ്,കെ.ജി വിജയദേവൻ പിള്ള,തുണ്ടിൽ നിസാർ,രവി
മൈനാഗപ്പള്ളി,പി.നൂറുദീൻ കുട്ടി,പി.കെ രവി,കല്ലട ഗിരീഷ്,വൈ.ഷാജഹാൻ,കാരയ്ക്കാട്ട് അനിൽ,ജയശ്രീ രമണൻ,ബീനാ കുമാരി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർ എന്നിവർ സംസാരിച്ചു.