കൊട്ടാരക്കര – നവകേരള സദസിനോട് അനുബന്ധിച്ച് തിങ്കളാഴ്ച കൊട്ടാരക്കര പരിസരങ്ങളിലും വാഹന പാർക്കിംഗിനും മറ്റും ഏർപ്പെടുത്തിയിട്ടുളളതാണ്.
- നവകേരളാ സദസിനായി മൈലം, കുളക്കട പഞ്ചായത്തുകളിൽ നിന്നും ആളുകളുമായി എത്തുന്ന വാഹനങ്ങൾ ജൂബിലി മന്ദിരത്തിന് മുൻവശം ആളുകളെ ഇറക്കിയ ശേഷം വലിയ വാഹനങ്ങൾ പെന്തകോസ്ത് മിഷൻ വക പാർക്കിംഗ് ഗ്രൗ ണ്ടിലും എം സി റോഡിൽ ഫെത് ഹോം ജംഗ്ഷന് ശേഷവും റോഡിന് ഇടത് വശം പാർക്ക് ചെയ്യേണ്ടതാണ്. ടി സ്ഥലങ്ങളിൽ നിന്നും എത്തുന്ന ചെറിയ വാഹനങ്ങൾ ലോവർ കരിക്കം ഇണ്ടായി ഷോറൂമിന് സമീപവും പഴയ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രെണ്ടിലുമായി പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യേണ്ടതാണ്.
- ഉമ്മന്നൂർ, വെട്ടിക്കവല, വെളിയം തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നും ആളുകളുമായി എത്തുന്ന വാഹനങ്ങൾ ജൂബിലി മന്ദിരത്തിന് മുൻവശം ആളുകളെ ഇറക്കിയ ശേഷം എം സി റോഡിൽ പെട്രോൾ പമ്പിന് ശേഷം മൈലം ഭാഗത്തേക്ക് കുന്നംകര റോഡിന് ഇടത് വശം പാർക്ക് ചെയ്യേണ്ടതാണ്.
കരീപ്ര എഴുകോൺ, നെടുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നും ആളുകളുമായി എത്തുന്ന വാഹനങ്ങൾ ഫെയ്ത് ഹോമിന് സമീപം ആളുകളെ ഇറക്കിയ ശേഷം കരിക്കം – ബെവ്കോ ഔട്ടെറ്റിന് സമീപം പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ് ഗ്രെണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതാണ്.
- പുലമൺ ഗോവിന്ദമംഗലം റോഡിന്റെ ഇടത് വശം ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്. –
- പുലമൺ കിഴക്കേത്തെരുവ് റോഡിൽ ( എൻ എച്) യാ തൊരു
കാരണവശാലും യാതൊരു കാരണവശാലും വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല.
- 18.12.2023 തിയതി രാവിലെ 08.00 മണി മുതൽ വൈകിട്ട് 07.00 മണി വരെ കൊട്ടാരക്കര ടെണിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
- ജൂബിലി മന്ദിരത്തിൽ നടക്കുന്ന നവ കേരളാ സദസിൽ പങ്കെടുക്കാൻ എത്തുന്നവർ 18.12.2023 തിയതി വൈകിട്ട് 03.00 മണിക്ക് മുമ്പായി തന്നെ ജൂബിലി മന്ദിരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. 18.12.2023 തിയതി നവകേരളാ സദസുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിലും പരിസരങ്ങളിലുമുളള നിയന്ത്രണങ്ങളിൽ പൊതു ജനങ്ങൾ സഹകരിക്കണമെന്ന് പൊലീസും ജില്ലാ ഭരണകൂടവും അറിയിച്ചു