ചക്കുവള്ളി:ചക്കുവള്ളിയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന നവകേരള സദസിന്റെ വേദിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നൽകിയത് സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയാണെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ ആരോപിച്ചു.എല്ലാവർക്കും എത്തിച്ചേരാൻ കഴിയുന്ന വിശാലമായ താലൂക്കിലെ ഒരിടം എന്ന നിലയിലാണ് ദേവസ്വം സ്കൂൾ ഗ്രൗണ്ട് ആലോചിച്ചത്.ഇതിനായി ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നു.ചക്കുവള്ളിയിലോ പരിസരത്തോ ഉള്ളവരല്ല കേസിനു പോയിട്ടുള്ളത്.സ്കൂൾ യുവജനോത്സവവും ഫെസ്റ്റുകൾ അടക്കം നിരവധി പരിപാടികൾ മുമ്പും ഈ മൈതാനത്ത് നടന്നിട്ടുണ്ട്.കോടതിവിധി വന്നയുടൻ തന്നെ വേദി സമീപത്ത് തന്നെയുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റി സജ്ജമാക്കാൻ വേണ്ട പ്രവർത്തനങ്ങൾ തുടങ്ങിയതായും കോവൂർ കുഞ്ഞുമോൻ എംഎൽഎ സംഘാടകസമിതി ഭാരവാഹികളായ എം.ശിവ ശങ്കരപ്പിള്ള,ആർ.എസ് അനിൽ എന്നിവർ അറിയിച്ചു
സ്കൂൾ യുവജനോത്സവം, മറ്റു ഫെസ്റ്റുകൾ എല്ലാം രാഷ്ട്രീയമായ പരിപാടികൾ ആയിരുന്നില്ല.. “നവകേരള സദസ്സ്” അങ്ങനെ അല്ല.
സ്കൂൾ യുവജനോത്സവം, മറ്റു ഫെസ്റ്റുകൾ എല്ലാം രാഷ്ട്രീയമായ പരിപാടികൾ ആയിരുന്നില്ല.. “നവകേരള സദസ്സ്” അങ്ങനെ അല്ല. ഇനി അഥവാ സംഘപരിവാർ അജണ്ട ആണെന്നും തന്നെ ഇരിക്കട്ടെ.. ക്ഷേത്രവും പരിസരവും സംരക്ഷിക്കണ്ട ചുമതല അവർക്ക് ഇല്ലേ..