നവകേരള സദസ്:ചക്കുവള്ളിയിലെ പാർക്കിംഗ് – ഗതാഗത ക്രമീകരണം ഇങ്ങനെ

Advertisement

ചക്കുവള്ളി:തിങ്കളാഴ്ച വൈകിട്ട് നവകേരള സദസ് നടക്കുന്ന ചക്കുവള്ളിയിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ശൂരനാട് പോലീസ് അറിയിച്ചു.കുന്നത്തൂർ,പവിത്രേശ്വരം പഞ്ചായത്തുകളിൽ നിന്നെത്തുന്ന വാഹനങ്ങൾ കൊച്ചുതെരുവ് ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം മലനട,ചാണായിക്കുന്നം ക്ഷേത്ര ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.മൈനാഗപ്പള്ളി പഞ്ചായത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ ചക്കുവള്ളി ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം പുതിയകാവ് റോഡിൽ സി.എസ്.ഐ പള്ളി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.ശൂരനാട് വടക്ക്,പോരുവഴി എന്നിവിടങ്ങളിൽ
നിന്നെത്തുന്ന വാഹനങ്ങൾ ചക്കുവള്ളി ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം ചക്കുവള്ളി എച്ച്.എസ്.എസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.പടിഞ്ഞാറെ കല്ലട, ശാസ്താംകോട്ട എന്നിവിടങ്ങളിൽ
നിന്നെത്തുന്ന വാഹനങ്ങൾ ചക്കുവള്ളി ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം പുതിയകാവ് റോഡിൽ സി.എസ്.ഐ പള്ളിക്ക് എതിർ വശത്തുള്ള സ്വകാര്യ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.ശൂരനാട് തെക്ക് നിന്നെത്തുന്ന വാഹനങ്ങൾ ചക്കുവള്ളി ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം ചക്കുവള്ളി ചിറയിലുള്ള ടെസ്റ്റ് ഗ്രൗണ്ട്,കിഴക്ക് ഭാഗം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.കിഴക്കേ കല്ലട,മൺറോതുരുത്ത് എന്നിവിടങ്ങളിൽ
നിന്നെത്തുന്ന വാഹനങ്ങൾ ചക്കുവള്ളി ജംഗ്ഷനിൽ ആളെ ഇറക്കിയ ശേഷം പണിക്കത്ത് ആഡിറ്റോറിയം,മയ്യത്തുംകര പള്ളിക്ക് സമീപത്തുള്ള ആഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.വൈകിട്ട് 5 ന് ശേഷം ഭരണിക്കാവ് – ചക്കുവള്ളി – കൊച്ചുതെരുവ് മുക്ക് റോഡിൽ
പൊതു ഗതാഗതം അനുവദിക്കില്ല.ഉച്ചയ്ക്ക് 2 മുതൽ ഭരണിക്കാവ് – ചക്കുവള്ളി – താമരക്കുളം റോഡിൽ കൊമേഴ്സ്യൽ വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കില്ല.വാഹനങ്ങൾ ഭരണിക്കാവ് – ശാസ്താംകോട്ട – ആഞ്ഞിലിമൂട് – പതാരം -വഴി കടന്നുപോകേണ്ടതാണ്.വൈകിട്ട് 4.30 മുതൽ ഭരണിക്കാവിൽ നിന്നും -താമരക്കുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നാലു മുക്ക് – കുമരംചിറ പതാരം വഴി പോകേണ്ടതാണ്.താമരക്കുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തെക്കേ മുറി എച്ച്.എസ്. ജംഗ്‌ഷൻ – കെസിടി മുക്ക് – തൊടിയൂർ പതാരം തുടങ്ങിയ ഭാഗങ്ങളിലൂടെ പോകേണ്ടതാണ്.സിനിമാപറമ്പ്, ശാസ്താംനട ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ കൊച്ചുതെരുവ് മുക്ക് വഴി ഇടയ്ക്കാട്,തെങ്ങമം വഴി തിരിഞ്ഞു പോകേണ്ടതാണ്.

Advertisement