കരുനാഗപ്പള്ളി. ഭാര്യയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച ആളെ പോലീസ് പിടികൂടി. തഴവ, കടത്തൂർ കളീക്കൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് മകൻ നൗഷാദ്(46) ആണ്. കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. നൗഷാദിന്റെ പേരിൽ ഭാര്യയായ
സജീന വാങ്ങിയ സ്‌കൂട്ടർ ഇയാൾ ചോദിക്കാതെ സുഹ്യത്തിന് പണയം വച്ചതിനെ ചൊല്ലി ഇവർ തമ്മിലുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നു. തർക്കത്തെ തുടർന്ന് ഇയാൾ ഭാര്യയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിമുഴക്കിക്കൊണ്ട് വെട്ടുകത്തി ഉപയോഗിച്ച് അടിക്കുകയും തല പിടിച്ച് ശക്തിയായിഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്‌തു. ഭാര്യയായ സജീനയെ ഇയാൾ നിരന്തരമായി ഉപദ്രവിച്ച് വരുകയായിരുന്നു. മുമ്പും സമാനമായി രീതിയിൽ ഇയാൾഭാര്യയെ മർദ്ദിച്ചിട്ടുണ്ട്. 2022 നവംബർ മാസം പ്രതിയുടെ അതിക്രൂരമായ മർദ്ദനത്തെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ച് ശരീരത്തിന്റെ ഒരു വശം
തളർന്ന് പോയിരുന്നു. അതിനെ തുടർന്നുള്ള ചികിത്സകൾ നടന്ന് വരുന്നതിനിടയിലാണ് പ്രതി വീണ്ടും ക്രൂരമായി രീതിയിൽ ഭാര്യയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യ്‌തത്. ഇയാളുടെ ഉപദ്രവം സഹിക്ക വയ്യാതെ സജീന
സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു വി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷിഹാസ്, ഷമീർ -ഷാജിമോൻ, എ.എസ്.ഐ റജീന, എസ്. സിപി.ഓ മാരായ ഹാഷം, ബഷീർഖാൻ എന്നിവരടങ്ങിയ പോലീസ് സംഘ മാണ് പ്രതിയെ പിടികൂടിയത്.