ശാസ്താംകോട്ട. ഗ്രേഡ് എസ്ഐ മാര്‍ വ്യാപകമായി വാഹനങ്ങള്‍ പിടികൂടുകയും നിലവിലെ നിയമത്തിനെതിരാണിതെന്ന് ചൂണ്ടിക്കാട്ടിയിട്ടും നടപടിയില്ലാതിരിക്കുകയും ചെയ്തതോടെയാണ് കേസ് ഹൈക്കോടതിയിലെത്തിയത്. കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചതോടെ ഗ്രേഡ് എസ്ഐ വാഹനപരിശോധന നടത്തി പിഴ ഈടാക്കരുതെന്ന പഴയ ഉത്തരവ് ഓര്‍മ്മിപ്പിച്ച് പുതിയ നോട്ടീസ് ഇറക്കിയിരിക്കയാണ് ആഭ്യന്തര വകുപ്പ്.
ഭരണിക്കാവ് ടൗണില്‍ നിന്നും റിട്ട എസ്ഐയുടെ മകന്‍റെ ബൈക്ക് പിടികൂടി 7000 രൂപ പെറ്റിയടിച്ചതാണ് തര്‍ക്കവും വിവാദവുമായത്. ബൈക്ക് മെഡിക്കല്‍ സ്റ്റോറിനുമുന്നില്‍ സ്റ്റാന്‍ഡില്‍ വച്ചിരിക്കയായിരുന്നുവത്രേ. ഗ്രേഡ് എസ്ഐ ആണ് പിടികൂടി പിഴ ചാര്‍ജ്ജു ചെയ്തത്. ഇത് നിയമവിരുദ്ധമാണെന്നു കാട്ടി കേരളാ സ്റ്റേറ്റ് പൊലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാക്കള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ സമീപിച്ചിട്ടും നടപടി ഒഴിവാക്കിയില്ല എന്നുമാത്രമല്ല ഗ്രേഡ് എസ്ഐക്ക് പിഴയിടാന്‍ അനുമതിയുണ്ട് എന്ന വാദത്തില്‍ ഉറച്ചുനിന്നു. ഇതോടെ ഇവര്‍ കോടതിയിലെത്തി. സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരിക്കെയാണ്.ഇപ്പോള്‍ പഴയ നിയമം ഓര്‍മ്മിപ്പിച്ച് ആഭ്യന്തര വകുപ്പിന്‍റെ നോട്ടീസ് ഇറങ്ങിയിട്ടുണ്ട് ഗ്രേഡ് എസ്ഐമാര്‍ പിഴ ഈടാക്കരുതെന്നാണ് നിര്‍ദ്ദേശം.