വിഘ്നം ഒഴിയാന്‍ നവകേരള സദസിനും മുഖ്യമന്ത്രിക്കും ചക്കുവള്ളിക്ഷേത്രത്തില്‍ ഗണപതിഹോമം

Advertisement

ശാസ്താംകോട്ട. ചക്കുവള്ളിയില്‍ നവകേരള സദസ് വേദി മാറ്റിയെന്ന വിവാദത്തിനിടെ പരബ്രഹ്മക്ഷേത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ ഗണപതിഹോമം. ഇടതുപക്ഷ വിശ്വാസിയായ ഒരുഭക്തനാണ് അറുനൂറുരൂപയോളം മുടക്കി ഗണപതി ഹോമം ചീട്ടാക്കി നടത്തിയത്. ദേവസ്വം ബോര്‍ഡിന്‍റേതാണ് ക്ഷേത്രം. നവകേരള സദസിന് ക്ഷേത്ര മൈതാനത്ത് വേദി ഒരുക്കിയത് വിവാദമായിരുന്നു. പിന്നീട് കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇത് അഴിച്ചുമാറ്റി. ക്ഷേത്രത്തില്‍ അനുമതി വാങ്ങാതെയും നേര്‍ച്ച നടത്താതെയും വേദികെട്ടിയതാണ് പരിപാടി പൊളിയാന്‍ കാരണണെന്ന് പ്രചരണം നടന്നിരുന്നു. ഹോമം നടത്തിയത് വിഘ്നം മാറാനെന്നാണ് സൂചന. മഴകടുത്താല്‍ പുതുതായി മണ്ണ് നിരത്തിയ വേദിയിലെ പരിപാടി ബുദ്ധിമുട്ടിലാകും..

എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായി ഒന്നുമറിയില്ലെന്നാണ് ഇടതുനേതാക്കളുടെ പ്രതികരണം.

Advertisement