കശുവണ്ടി പരിപ്പുകൊണ്ട് തീര്‍ത്ത പിണറായി വിജയന്റെ രൂപം….കാണാന്‍ എത്തിയത് നിരവധി പേര്‍

Advertisement

നവകേരള സദസിനോടനുബന്ധിച്ച് കൊല്ലത്ത് കശുവണ്ടി പരിപ്പുകൊണ്ട് 30 അടി വിസ്തീര്‍ണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീര്‍ത്ത് കലാകാരന്‍ ഡാവിഞ്ചി സുരേഷ്. കശുവണ്ടി വ്യവസായത്തിന് പേരുകേട്ട കൊല്ലത്ത് എത്തുന്ന നവകേരള സദസിനെ സ്വീകരിക്കുന്നതിനായാണ് 2 ലക്ഷം രൂപ വിലമതിക്കുന്ന കശുവണ്ടി ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ രൂപം ഒരുക്കിയത്. കൊല്ലം ബീച്ചില്‍ ഒരുക്കിയ ഈ വ്യത്യസ്തമായ സൃഷ്ടി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു.
കശുവണ്ടി തൊണ്ടോടു കൂടിയത്,കരിഞ്ഞ കശുവണ്ടി തൊണ്ട്, കശുവണ്ടി പരിപ്പ്, വറുത്ത കശുവണ്ടി, മസാലയിട്ടത് എന്നിങ്ങനെ പതിനാല് തരം കശുവണ്ടികള്‍ ചിത്രം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഏഴ് മണിക്കൂര്‍ സമയമെടുത്താണ് മുഖ്യമന്ത്രിയുടെ ഭീമാകാരമായ ചിത്രം സൃഷ്ടിച്ചെടുത്തതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു.