ശാസ്താംകോട്ട. നവകേരളയാത്രയെ കുന്നത്തൂരുനിന്നും സ്വീകരിച്ച് ചക്കുവള്ളിയിലേക്ക് എത്തിക്കുകയായിരുന്നു. കുന്നത്തൂര്‍ താലൂക്ക് അതിര്‍ത്തി മേഖല പാടേ ദീപാലങ്കാരങ്ങള്‍ നടത്തിയിരുന്നു. താലൂക്ക് സിരാകേന്ദ്രമായ ഭരണിക്കാവിലൂടെയാണ് സമ്മേളന സ്ഥലമായ ചക്കുവള്ളിയിലേക്ക് പിണറായി വിജയന്‍ നയിക്കുന്ന ബസ് യാത്രപോയത്. പാതയുടെ ഇരുവശത്തും പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണ ജനങ്ങളും യാത്രകാണാന്‍ കൂട്ടം കൂടിയിരുന്നു. ചക്കുവള്ളി-ഭരണിക്കാവ് റൂട്ടില്‍ വാഹനം തടഞ്ഞിരുന്നു. മുഖ്യമന്ത്രി ഭരണിക്കാവ് ടൗണില്‍ എത്തിയസമയം ഒരു ആംബുലന്‍സ് എത്തിയെങ്കിലും അത് തടസമില്ലാതെ കടന്നുപോയി
കുന്നത്തൂര്‍ മണ്ഡലത്തിന്‍റെ വിവിധ മേഖലകളില്‍നിന്നുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വാഹനങ്ങളിലാണ് സമ്മേളന സ്ഥലമായ ചക്കുവള്ളിയില്‍ എത്തിയത് .ചക്കുവള്ളിക്ഷേത്രമൈതാനത്ത് വേദി സജ്ജീകരിക്കുന്നത് തടഞ്ഞിരുന്നതിനാല്‍ പൂട്ടിയിട്ട കശുവണ്ടി ഫാക്ടറി വളപ്പാണ് വൃത്തിയാക്കി വിശാലമായ പന്തല്‍ക്രമീകരിച്ചത്. മഴയില്ലാതിരുന്നത് പരിപാടി വിജയകരമാക്കാന്‍ സഹായകരമായി. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ സിപിഎം നേതാക്കളായ കെ സോമപ്രസാദ്, എം ശിവശങ്കരപ്പിള്ള, ടി ആര്‍ ശങ്കരപ്പിള്ള,സിപിഐ നേതാക്കളായ കെ ശിവശങ്കരന്‍നായര്‍, ആര്‍എസ് അനില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങള്‍