നവകേരള സദസിന്റെ തുടക്കം മുതൽ തടസപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും വേദി മാറ്റലൊക്കെ അതിന്‍റെ ഭാഗമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

Advertisement

ശാസ്താംകോട്ട. നവകേരള സദസിന്റെ തുടക്കം മുതൽ തടസപ്പെടുത്താന്‍ മാത്രമാണ് ചിലർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസിന്റെ ചക്കുവള്ളിയിലെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിന്റെ ഭാഗമായാണ് കുന്നത്തൂരിലെ വേദി മാറ്റാൻ ചിലർ ശ്രമിച്ചത്.എന്നാൽ അതിനെയൊക്കെ തൃണവത്ഗണിച്ച് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.മനുഷ്യമതിലാണ് കുന്നത്തൂരിൽ കണ്ടത്.നമ്മുടെ നാടിന്റെ നല്ല പ്രവർത്തനങ്ങളെ തടസപ്പെടുത്തുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിൽ നിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.അത് ജനങ്ങളോട് പറയുന്നതിനാണ് നവകേരള സദസ് സംഘടിപ്പിച്ചത്. അതിനോട് ചേർന്ന് നിൽക്കേണ്ടതിന് പകരം യുഡിഎഫ് ബഹിഷ്കരണ ആഹ്വാനം നടത്തുകയായിരുന്നു. നാടിനെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ യുഡിഎഫ് ഒരക്ഷരം മിണ്ടുന്നില്ല.


എൽഡിഎഫ്നും യുഡിഎഫ്നും വ്യത്യസ്ത നിലപാടുകൾ ഉണ്ടങ്കിലും നാടിന്റെ പൊതുവായ കാര്യങ്ങളിൽ യോജിച്ച് നിൽക്കണം.സംസ്ഥാനത്തെ തകർക്കുക എന്നത് ജനങ്ങൾക്കെതിരെ പ്രവർത്തിക്കുക എന്നതാണ്.കേരളം ബിജെപിയെ സ്വീകരിക്കാത്തത് കൊണ്ടാണ് കേന്ദ്രം ഈ നിലപാട് സ്വീകരിക്കുന്നത്. കേരളത്തിലെ ജനങ്ങൾ ബി.ജെ.പി യെ സ്വീകരിക്കാത്തത് അവരുടെ വർഗ്ഗീയതകൊണ്ടാണും മുഖ്യമന്ത്രി
കൂട്ടിച്ചേർത്തു.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.മന്ത്രിമാരെ പ്രതിനിധീകരിച്ച് മുഹമ്മദ് റിയാസ്,വീണാ ജോർജ്ജ്, ജി.ആർ അനിൽ,ചീഫ് സെക്രട്ടറി വി.വേണു,സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കെ.സോമപ്രസാദ്,ഡോ.പി.കെ ഗോപൻ, എം.ശിവശങ്കരപിള്ള, കെ.ശിവശങ്കരൻ നായർ, അൻസർ ഷാഫി, ആർ.എസ് അനിൽ,നോഡൽ ഓഫീസർ കെ.അനു, ശാസ്താംകോട്ട ബി.ഡി.ഒ ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.

Advertisement