ലൈഫ് മിഷൻ പദ്ധതി,തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ് കോൺഗ്രസ്‌ ഉപരോധിച്ചു

Advertisement

തൊടിയൂർ : തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ് കോൺഗ്രസ്‌ ഉപരോധിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ പഞ്ചായത്തുമായി കരാർ ഏർപ്പെടുകയും നിലവിൽ ഉണ്ടായിരുന്ന വീടുകൾ പൊളിച്ചു മാറ്റുകയു ചെയ്ത 250 ഓളം കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ പഞ്ചായത്ത് പണം നൽകാത്തതിനാൽ കേറിക്കിടക്കാൻ പോലും സ്ഥലമില്ലാതെ വഴിയാധാരമായതിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ്‌ തൊടിയൂർ, കല്ലേലിഭാഗം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ് രാവിലെ 9 മണിമുതൽ കോൺഗ്രസ്‌ പ്രവർത്തകർ ഉപരോധിച്ചു.

2018 ൽ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ വാങ്ങി നാലു വർഷം കഴിഞ്ഞാണ് ലിസ്റ്റ് പോലും തയ്യാറാക്കിയെതെന്നും അത്രയും കാലതാമസം നേരിട്ടുവലഞ്ഞ ഗുണഭോക്താക്കളോട് വീട് പൊളിക്കാനും നിർമ്മാണം ആരംഭിക്കുകവാനും പഞ്ചായത്ത്‌ പറയുകയും അതിനെതുടർന്ന് ഉള്ള വീട് പൊളിച്ചു മാറ്റിയ സാധാരണക്കാരിൽ സാധാരണക്കാരായ ഗുണഭോക്താക്കൾ വീട് പൊളിക്കുകയും ഉളള സ്ഥലത്തു ചെറിയ ഷെഡ് കെട്ടിയുമറ്റും താമസമാകുകയും ചെയ്തു.

എന്നാൽ പഞ്ചായത്തിൽ നിന്നും ചിലർക്ക് കുറച്ചു പൈസ നൽകുകയും ഭൂരിഭാഗം പേർക്ക് ഒരു രൂപ പോലും നൽകാതിരിക്കുകയും ചെയ്തതോട് കൂടി പണമില്ലാതെ വീട് പണി പൂർണമായും മുടങ്ങിയ അവസ്ഥയിലാണെന്നും. കടം വാങ്ങിയും മറ്റും നിർമ്മാണം തുടങ്ങിയവർ ഇപ്പോൾ കടക്കാരെ പേടിച്ചു കഴിയുന്ന അവസ്ഥയിലാണെന്നും, നവകേരള സദസ്സിന്റെ ധൂർത്തിനായി പഞ്ചായത്ത്‌ ചിലവാക്കുന്ന പണം പാവപെട്ടവർക്ക് വീട് പണി തീർക്കാൻ നൽകണമെന്നും, നിലവിൽ പഞ്ചായത്തിലെ ലൈഫ് ലിസ്റ്റിലുള്ള ഗുണഭോക്താക്കൾക്ക് വീട് നൽകാതെ നവകേരള സദസ്സിൽ പുതിയ അപേക്ഷ സ്വീകരിക്കുന്നത് പാവപ്പെട്ട ജനങ്ങളെ പറ്റിക്കുന്നതിന് തുല്യമാണെന്നും ഉപരോധം ഉദ്ഘാടനം ചെയ്ത കെ പി സി സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ പറഞ്ഞു. പഞ്ചായത്തിന്റെ രണ്ട് ഗേറ്റുകളും ഉപരോധിച്ച പ്രവർത്തകർ ജീവനക്കാരുൾപ്പെടെ ആരെയും പഞ്ചായത്ത് ഓഫീസിൽ കയറാൻ അനുവദിച്ചില്ല. പോലീസും പഞ്ചായത്ത് സെക്രട്ടറിയും സമരക്കാരുമായി സംസാരിച്ചതിനെ തുടർന്ന് എത്രയും വേഗം നിലവിൽ കരാർ വെച്ചവർക്ക് പണം നൽകാനുള്ള നടപടികൾ സ്വീകരിക്കാമെന്ന പഞ്ചായത്ത്‌ സെക്രട്ടറിയുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. സമരത്തിൽ നിരവധി ഗുണഭോക്താക്കളും പങ്കെടുത്തു. കല്ലേലിഭാഗം മണ്ഡലം പ്രസിഡന്റ്‌ സുന്ദരേശൻ അദ്യക്ഷത വഹിച്ചു. തൊടിയൂർ മണ്ഡലം പ്രസിഡന്റ്‌ അഡ്വ: സി. ഒ. കണ്ണൻ സ്വാഗതം പറഞ്ഞു, ഡി സി സി വൈസ് പ്രസിഡന്റ്‌ ചിറ്റുമൂല നാസർ, ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ: കെ എ ജവാദ്, യു ഡി എഫ് പാർലമെന്ററി പാർട്ടിലീഡർ തൊടിയൂർ വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാനിമോൾ പുത്തൻ വീട്, തൊടിയൂർ വിജയകുമാർ, കെ. ധർമ്മദാസ്, റ്റി. ഇന്ദ്രൻ, സഫീന അസീസ്, ജി. രവീന്ദ്രനാഥ്‌, ജഗദമ്മ, കോൺഗ്രസ്‌ നേതാക്കളായ എ എ അസീസ്, അഡ്വ: മഠത്തിനേത്ത്‌ വിജയൻ, ഷിബു എസ് തൊടിയൂർ, തുളസീധരൻ പിള്ള, നസീം ബീവി, സോമൻ പിള്ള, കല്ലേലിഭാഗം ബാബു,സീന ബഷീർ, മഠത്തിൽ ലളിത, സഹീറ, ജിജി പ്രകാശ്, റജീന റിയാസ്,ഡി. വിജയൻ, അഷറഫ് വിളയിൽ, കല്പകം ബിജു, സുനിൽ പുത്തൻക്കുളം,ജയചന്ദ്രൻ പിള്ള എന്നിവർ നേതൃത്വം നൽകി.

Advertisement