മൈനാഗപ്പള്ളി. വായനയും രചനയും മെച്ചപ്പെടുത്തുക, സ്കൂൾ ലൈബ്രറികളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, മികച്ച വായനാ സംസ്കാരം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള” ബഡ്ഡിംഗ് റൈറ്റേഴ്സ് “- ഭാഷാ പരിപോഷണ ഗുണമേന്മ പ്രോജക്ടിന്റെ ഭാഗമായി മൈനാഗപ്പള്ളി ചിത്തിര വിലാസം യു പി സ്കൂളിൽ “വായനാക്കൂട്ടം” പദ്ധതി ആരംഭിച്ചു.
പദ്ധതി മാധ്യമപ്രവർത്തകനും പൂർവ വിദ്യാർത്ഥിയുമായ പി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം സുധാ ദേവി സ്വാഗതം പറഞ്ഞു. ബിആർസി ട്രെയിനർ ജി പ്രദീപ് കുമാർ, മാനേജർ കല്ലട ഗിരീഷ്, വായനക്കൂട്ടം കൺവീനർ ഉണ്ണി ഇലവിനാൽ, എസ് ജയലക്ഷ്മി, ബി എസ് സൈജു, എം ആർ സുനീഷ് അനന്തകൃഷ്ണൻ, അപർണ സുഗതൻ എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂൾ തല ലിറ്ററേച്ചർ ഫെസ്റ്റിവൽ, പുസ്തക ചർച്ച, എന്നിവ സംഘടിപ്പിക്കും..