കരുനാഗപ്പള്ളി: ജനവിരുദ്ധ നയങ്ങളുമായി പോകുന്ന പിണറായി സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് കരുനാഗപ്പള്ളി എത്തിയ നവ കേരള യാത്രയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നിന്നും കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഘടിച്ച പ്രവർത്തകർ കരുനാഗപ്പള്ളി ടൗണിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഹൈസ്കൂൾ ജംഗ്ഷൻ വെച്ച് പോലീസ് മാർച്ച്തടഞ്ഞു. ഇതിനെ തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും, തള്ളും ഉണ്ടായി
തുടർന്ന് ദേശീയപാതയിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ പ്രതിഷേധിച്ചതോടെ ദേശീയപാതയിലെ വാഹന ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ഓച്ചിറ സ്റ്റേഷനിലേക്ക് മാറ്റി. കോൺഗ്രസ് നേതാക്കളായ കെ സി രാജൻ, ചുറ്റുമൂല നാസർ, ബിന്ദു ജയൻ, കെ എ ജവാദ്, നജീം മണ്ണേൽ,കെ എസ് പുരം സുധീർ,ഷിബു എസ് തൊടിയൂർ,സി ഒ കണ്ണൻ,ജയകുമാർ, വരുൺ ആലപ്പാട്, സെവന്തി കുമാരി, മാരിയത്ത് ബീവി, തുടങ്ങിയവർ നേതൃത്വം നൽകി.