വിജയൻ മുഖ്യ ഗുണ്ടയോ,മുഖ്യമന്ത്രിയോ’ :ശാസ്താംകോട്ട,ശൂരനാട് പോലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

Advertisement

ശാസ്താംകോട്ട:മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി തല്ലിച്ചതയ്ക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കെപിസിസി ആഹ്വാന പ്രകാരം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് കുന്നത്തൂർ താലൂക്കിൽ പൂർണം.’വിജയൻ മുഖ്യ ഗുണ്ടയോ,മുഖ്യമന്ത്രിയോ’ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടായിരുന്നു മാർച്ച് നടത്തിയത്.വനിതാ പ്രവർത്തകരടക്കം നൂറു കണക്കിനാളുകൾ മാർച്ചിൽ പങ്കെടുത്തു.കോൺഗ്രസ്
ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റി ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സബ് ട്രഷറിക്ക് സമീപം ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ അധ്യക്ഷത വഹിച്ചു.എം.വി ശശികുമാരൻ നായർ,രവി മൈനാഗപ്പള്ളി,പി.കെ രവി,പി.നൂറുദ്ദീൻ കുട്ടി,കാരുവള്ളി ശശി,കാഞ്ഞിരവിള അജയകുമാർ,ഗോകുലം അനിൽ,ഉല്ലാസ് കോവൂർ,പി.എം സെയ്ദ്,ദിനകർ കോട്ടക്കുഴി,ദിനേശ് ബാബു,റിയാസ് പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

കോൺഗ്രസ്
കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിിയുടെ നേതൃത്വത്തിൽ ചക്കുവള്ളി നയാര
പെട്രോൾ പമ്പിന് സമീപം നിന്നും ആരംഭിച്ച മാർച്ച് ശൂരനാട് സ്റ്റേഷന് മുൻപിൽ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞു.കെപിസിസി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.കെ.സുകുമാരൻ നായർ,സി.കെ പൊടിയൻ,സി.സരസ്വതിയമ്മ,
വൈ.ഗ്രിഗറി,നളിനാക്ഷൻ,
എസ്.ശ്രീകുമാർ,
ആർ.ഡി പ്രകാശ്,ചക്കുവള്ളി നസീർ ,ശശിധരൻ ഏഴാംമൈൽ,പത്മസുന്ദരൻ പിളള,വരിക്കോലിൽ ബഷീർ, അർത്തിയിൽ ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.