നക്ഷത്രം തൂക്കല്‍, കെ എസ് യുവിന്റെ ശാസ്താംകോട്ടകോളേജ് ഉപരോധത്തിൽ സംഘർഷം; അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

Advertisement

ശാസ്താംകോട്ട:കെ.എസ്.യുവിന്റെ നേതൃത്വത്തിൽ ഇന്ന് നടന്ന ശാസ്താംകോട്ട ദേവസ്വം ബോർഡ്
കോളേജ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു.പോലീസ് നടത്തിയ ലാത്തിച്ചാർജിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇവരെ താലൂക്കാശുപത്രിയിലും ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നെയിംബോര്‍ഡ് ധരിക്കാത്ത പൊലീസുകാര്‍ അക്രമം നടത്തിയെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സംഘര്‍ഷമുണ്ടാക്കി.

കെ.എസ്.യു പ്രവർത്തകരായ 10 വിദ്യാർത്ഥികളെ അകാരണമായി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് രാവിലെ കോളേജിന്റെ പ്രധാന കവാടം പൂട്ടി കെ.എസ്.യു ഉപരോധ സമരം ആരംഭിച്ചത്.ഇന്ന് പരീക്ഷയുണ്ടായിരുന്നു. ജീവനക്കാരെ പോലും അകത്ത് വിടാഞ്ഞത് ആശങ്കയായി

തുടർന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഉൾപ്പെടെ അകത്തേക്ക് കയറാൻ അനുവദിച്ചില്ല.സ്ഥലത്ത് പോലീസും എത്തിയിരുന്നു.മണിക്കൂറുകൾക്കു ശേഷമാണ് പോലീസുമായി സംഘർഷമുണ്ടായത്.സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളെ പോലീസ് വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ചതായി കെ.എസ്.യു ആരോപിക്കുന്നു.

കോളേജിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കെ.എസ്.യു ഉയർത്തിയ നക്ഷത്രം എസ്എഫ്ഐ ഇടപെട്ട് അഴിപ്പിച്ചിരുന്നു.ചർച്ചയിലൂടെ പരിഹരിക്കാമെന്ന് പ്രിൻസിപ്പാൾ അറിയിച്ചിരുന്നെങ്കിലും ചർച്ച നടക്കും മുമ്പെ എസ്എഫ്ഐ പ്രവർത്തകർ നക്ഷത്രം തൂക്കി.തുടർന്ന് കെ.എസ്.യു പ്രവർത്തകരും കോളേജിൽ കയറി സ്റ്റാർ കെട്ടിയിരുന്നു.