തേവലക്കര സിഎംഎസ് എൽ പി എസ്സിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി വിശിഷ്ട വ്യക്തികളെ ആദരിച്ചു

Advertisement

മൈനാഗപ്പള്ളി: തേവലക്കര സിഎംഎസ്എൽ. പി. എസ്സിൽ ക്രിസ്തുമസ് ആഘോഷത്തിൻ്റെ ഭാഗമായി വിശിഷ്ട വ്യക്തികളെ ആദരിച്ചു…

ജില്ലയിലെ മികച്ച നൂൺ മീൽ ഓഫീസർ ആയി തിരഞ്ഞെടുത്ത ചവറ ഉപജില്ലയിലെ നൂൺ മീൽ ഓഫീസർ കെ.ഗോപകുമാറിനെയും മധ്യകേരള മഹായിടവക എക്സിക്യൂട്ടീവിലേക്ക് തിരഞ്ഞെടുത്ത ഡേവിഡ് ലൂക്കോസിനെയും ആണ് ആദരിച്ചത്…

പി ടീ എ പ്രസിഡൻ്റ് എൻ. നിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രഥമ അധ്യാപിക ബെൻസി ആർ. ദീന സ്വാഗതം ആശംസിച്ചു.

സ്കൂൾ ലോക്കൽ മാനേജർ. റവ. മാത്യുസ് ഡേവിഡ് ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകി…
വാർഡ് മെമ്പർ ഷാജി ചിറയ്ക്കുമേൽ, മുഹ്സിൻ ആനയടിയിൽ, വി. വിനീത,സ്മിത തുടങ്ങിയവർ സംസാരിച്ചു…

തുടർന്ന് കുട്ടികളുടെ കലാ പരിപാടികളും നടന്നു…

Advertisement