കൊല്ലം. കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്റിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ രാജീവ് എന്നിവരെ തൂങ്ങി മരിച്ച നിലയിലും.മകൻ മാധവിനെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വിവരം.