കണ്‍സ്യൂമര്‍ഫെഡ് ജില്ലാ ക്രിസ്മസ് വിപണി ഡിസംബര്‍ 30 വരെ

Advertisement

പൊതു വിപണിയിലെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് ആരംഭിച്ച ക്രിസ്മസ് വിപണി   എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നത് ശക്തമായ വിപണി ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ മുഖേന കണ്‍സ്യൂമര്‍ഫെഡ് നടപ്പിലാക്കുന്നത്   എം എല്‍ എപറഞ്ഞു.  13 ഇനം സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാണ്. യോഗത്തില്‍ കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ പി കുറുപ്പ് അധ്യക്ഷനായി.
    പി പ്രദീപ്, റീജിയണല്‍ മാനേജര്‍, ബിനു അസിസ്റ്റന്റ് രജിസ്റ്റര്‍, മിനിമോള്‍ കൗണ്‍സിലര്‍,  സുധാകുമാരി ബിസിനസ് മാനേജര്‍  എന്നിവര്‍ പങ്കടുത്തു.   ഡിസംബര്‍ 30 വരെ സബ്‌സിഡി വിപണി പ്രവര്‍ത്തിക്കും.