അപകടകരമായ നിലയില്‍ മത്സരയോട്ടം നടത്തിയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസും ടൂറിസ്റ്റ് ബസും പിന്തുടര്ന്ന് പിടികൂടി മോട്ടോര്‍ വാഹന വകുപ്പ്. വൈക്കത്ത് നിന്ന് ശിവഗിരിയിലേക്ക് തീര്‍ഥാടകരുമായി പോയ ടൂറിസ്റ്റ് ബസും എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തിയ സ്വിഫ്റ്റ് ബസും തമ്മിലായിരുന്നു മത്സരയോട്ടം.
കൊട്ടിയം മുതല്‍ ചാത്തന്നൂര്‍ വരെയാണ് രണ്ട് ബസുകളും അമിത വേഗതയില്‍ പാഞ്ഞത്. സംഭവ സമയം പട്രോളിങിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ബസുകള്‍ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. പിന്നാലെ രണ്ട് ഡ്രൈവര്‍മാര്‍ക്കുമെതിരേ കേസെടുത്തു. ഇരുബസുകളും അപകടകരമായ രീതിയിലാണ് ഓടിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.