ഇൻഫർമേഷൻ കേരളാ മിഷൻ തയ്യാറാക്കിയ കെ സ്മാർട്ട് സോഫ്റ്റ് വെയർ നഗര സഭയിൽ വിന്യസിച്ച് ഭരണസംവിധാനം ജനുവരി 1 മുതൽ ഡിജിറ്റലൈസ് ചെയ്യുന്നു. നഗരസഭയിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾക്ക് പൊതുജനങ്ങൾ നേരിട്ട് വരാതെ പൂർണ്ണമായും ഓൺലൈൻ വഴി ലഭിക്കുന്ന സംവിധാനമാണ് കെ സ്മാർട്ട്. ഇതിന്റെ ഭാഗമായി ഡാറ്റാ പോർട്ടിംഗ് പൂർത്തീകരിക്കുന്നതിനായി കൊട്ടാരക്കര നഗരസഭയിൽ നിന്നും ലഭിക്കുന്ന സേവനങ്ങളായ ജനന, മരണ, വിവാഹ രജിസ്ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ്, പൊതുജന പരാതി പരിഹാരം, വ്യാപാര ലൈസൻസ്, അപേക്ഷകൾ, ബില്ലുകൾ എന്നിവ 27 മുതൽ അഞ്ച് ദിവസം തടസ്സപ്പെടും.