പള്ളിക്കലാറ്റിൽ കുളിക്കാനിറങ്ങിയ വയോധിക മുങ്ങിതാണു;രക്ഷകരായി പൊതു പ്രവർത്തകനും സുഹൃത്തുക്കളും

Advertisement

ശാസ്താംകോട്ട:ശൂരനാട് വടക്ക് പള്ളിക്കലാറ്റിലെ മാവേലി കടവിൽ കുളിക്കുന്നതിനിടെ മുങ്ങിതാണ വയോധികയെ പൊതു പ്രവർത്തകനും സുഹൃത്തുക്കളും
ചേർന്ന് രക്ഷപ്പെടുത്തി.ശൂരനാട് വടക്ക് നടുവിലേമുറി സ്വദേശി ഭവാനിമ്മ(75) ആണ് നിലയില്ലാ കയത്തിൽ അകപ്പെട്ടത്.ഞായർ രാവിലെ 7.30 ഓടെ ആയിരുന്നു സംഭവം.ഇതു വഴി പോയവർ ഉച്ചത്തിലുള്ള നിലവിളി കേട്ട് നോക്കുമ്പോഴാണ് മുങ്ങിത്താഴുന്ന വയോധികയെ കാണുന്നത്.വിവരമറിഞ്ഞ് എത്തിയ പൊതു പ്രവർത്തകനായ ശൂരനാട് സുവർണൻ,സുഹൃത്തുക്കളായ രാജീവ്,സതീശൻ എന്നിവർ ആറ്റിലേക്ക് ചാടി വൃദ്ധയെ രക്ഷപ്പെടുത്തി കരയിൽ എത്തിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ശൂരനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

Advertisement