മാലിന്യമുക്തനവകേരളത്തിനായ് സാമൂഹിക സർവ്വേ സംഘടിപ്പ് എൻ എസ് എസ് സഹവാസ ക്യാമ്പ് ശ്രദ്ധേയമായി

Advertisement

കാവനാട് .മാലിന്യമുക്ത നാളെക്കായി യുവ കേരളം എന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച ചവറ ബി ജെ എം ഗവൺമെൻറ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ സപ്തദിന ക്യാമ്പ് – അവബോധ് 2023 – ന്റെ ഭാഗമായി മാലിന്യമുക്ത നവ കേരള സാമൂഹിക ഡിജിറ്റൽ സർവ്വേ ശ്രദ്ധേയമായി. വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് അവിടുത്തെ മാലിന്യനിർമാർജനത്തിന്റെ ഉറവിടങ്ങൾ മനസ്സിലാക്കുകയും അതോടൊപ്പം പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് സർവ്വയുടെ ഭാഗമായി നടന്നത് കൊല്ലം കാവനാട് കുരീപ്പുഴ വാർഡിലെ 200 ഓളം വീടുകളാണ് എൻഎസ്എസ് പ്രവർത്തകർ സർവ്വേക്കായി തിരഞ്ഞെടുത്തത് കൊല്ലം കോർപ്പറേഷൻ കൗൺസിലർ ആശ എ വള്ളിക്കീഴ് സരോജ് മഠത്തിൽ പത്മകുമാറിന്റെ വസതിയിൽ സർവ്വേ യുടേയും മാലിന്യമുക്ത ബോധവൽക്കരണത്തിന്റേയും ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ ഗോപകുമാർ ജി ,ഡോ. മിനിത ആർ ലീഡർമാരായ അഭിനവ് ,അഖില പൂജ ,ശ്രീജിത്ത്, അച്ചു മോൻ , മനീഷ് , ഭദ്ര മോൾ , ആദർശ് , അധവിയ, ഇന്ദു
എന്നിവർ നേതൃത്വം നൽകി.

Advertisement