അനുവാദമില്ലാതെ സ്ഥാപിച്ച പോസ്റ്റ് മാറ്റണം: മനുഷ്യാവകാശ കമ്മീഷന്‍

Advertisement

കൊല്ലം: വസ്തു ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ അയാളുടെ വസ്തുവില്‍, മറ്റൊരാള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് ഒരു മാസത്തിനകം മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വാളകം അസി. എഞ്ചിനീയര്‍ക്കാണ് കമ്മീഷന്‍ അംഗം വി.കെ. ബീനാകുമാരി നിര്‍ദ്ദേശം നല്‍കിയത്.
കൊട്ടാരക്കര കുന്നിക്കോട് മേലില സ്വദേശി എ. തങ്കച്ചന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. 2021 ഡിസംബറിലാണ് പരാതിക്കാരന്റെ സ്ഥലത്ത് പോസ്റ്റ് സ്ഥാപിച്ചത്. പരാതിക്കാരന്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് കുഞ്ഞുമോന്‍ എന്നയാള്‍ക്ക് റീ കണക്ഷന്‍ നല്‍കാനായി പരാതിക്കാരന്റെ വസ്തുവില്‍ കെഎസ്ഇബി, പോസ്റ്റ് സ്ഥാപിച്ചെന്ന് ബോധ്യപ്പെട്ടതായി ഉത്തരവില്‍ പറഞ്ഞു. യഥാര്‍ത്ഥ കണ്‍സ്യൂമര്‍ എന്ന നിലയില്‍ കുഞ്ഞുമോനില്‍ നിന്നോ കെഎസ്ഇബി സ്വമേധയോ ചെലവുവഹിച്ച് ഒരു മാസത്തിനകം പോസ്റ്റ് മാറ്റണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Advertisement