ശൂരനാട് വടക്ക് :മകന്റെ മരണത്തിനു പിന്നാലെ വൃദ്ധ മാതാവും മരിച്ചു.ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് മാമ്പറ്റ വീട്ടിൽ ഗോപികുട്ടൻ നായർ (53) ചൊവ്വാഴ്ചയാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മരണപ്പെട്ടത്.മകന്റെ മരണ വിവരമറിഞ്ഞ് ദുഃഖിതയായിരുന്ന
മാതാവ് പരേതനായ മാധവൻ നായരുടെ ഭാര്യ കാർത്തിക കുട്ടി അമ്മ(85) ഇന്ന് (ബുധൻ) പകൽ 3 മണിയോടെ മരണപ്പെടുകയായിരുന്നു.സംസ്കാരം വ്യാഴം രാവിലെ 11ന് നടക്കും.ബിന്ദുവാണ് ഗോപികുട്ടൻ നായരുടെ ഭാര്യ.മകൻ:ഗോകുൽപൊന്നമ്മ,
ഇന്ദിരയമ്മ,സോമവല്ലിയമ്മ,മണിയമ്മ എന്നിവരാണ് കാർത്തിക കുട്ടി അമ്മയുടെ മറ്റ് മക്കൾ.