ഉത്സവ കെട്ടുകാഴ്ച കാണാൻ നിന്ന കുടുംബത്തിലെ ആറു പേരെ ഇടിക്കട്ട ഉപയോഗിച്ച് ആക്രമിച്ച പ്രതിക്ക് 5 വർഷം തടവും 62000 രൂപ പിഴയും പട്ടിക ജാതി വർഗ്ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി തെക്കും ഭാഗം കാടന്മൂല വാട്ടർ ടാങ്കിനു സമീപം കാഞ്ചനാലയത്തിൽ സുഭാഷ് (27) നാണ് കൊട്ടാരക്കര പട്ടിക ജാതി പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
2019 ഏപ്രിലിൽ കരുനാഗപ്പള്ളി തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രത്തിലെ ഉത്സവഘോഷയാത്ര കാണാനായി പൈതോളി ക്ഷേത്രത്തിനു സമീപം നിന്ന ഒരു കുടുംബത്തിലെ ആറു പേരെ പ്രതി സുഭാഷ് ഇടികട്ട ഉപയോഗിച്ച് തലയ്ക്കും ശരീരത്തിനും ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വിവിധ വകുപ്പിലായി അഞ്ചു വർഷം എഴുമാസം തടവും അറുപത്തിരണ്ടായിരം രൂപ പിഴയും പട്ടിക ജാതി പ്രത്യേക കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ വിധിച്ചു.