തിരുവല്ല: ഏറെ വിമർശനങ്ങൾക്കും പരാതികൾക്കും വഴിതെളിച്ച തിരുവല്ലയിലെ രണ്ട് അശാസ്ത്രീയ നിർമ്മാണങ്ങൾ പൊളിച്ചടുക്കി പൊതുമരാമത്ത് വകുപ്പ്. തിരുവല്ല ബൈപ്പാസ് റോഡിന് കുറുകെ തിരുവല്ല റെയിൽവേ സ്റ്റേഷൻ റോഡ്, കറ്റപ്പുഴ റോഡ് എന്നീ രണ്ടിടങ്ങളിലാണ് ഇന്ന് 4 മണിയോടെ ജെ സി ബി കൊണ്ട് ഹംബ്ബ് മാന്തി പൊളിച്ചത്. മരണ കെണിയായ ബൈപാസ് റോഡിൽ അപകടങ്ങൾ കുറയ്ക്കുന്നതിനായി ഒരു മാസം മുമ്പ് രാത്രിയിലാണ് ഹംബ്ബ് സ്ഥാപിച്ചത്.രണ്ടിടങ്ങളിലായി 16 ഹംബ്ബുകൾ ചാടി ബൈപ്പാസിലെത്തുമ്പോൾ ഊഴം കാത്ത് വാഹനങ്ങളുടെ നീണ്ട നിരയാണ്.അശാസ്ത്രീയ നിർമ്മാണം മൂലം വൻ ഗതാഗതക്കുരുക്കും സമയനഷ്ടവും ഇരുചക്ര വാഹനങ്ങൾ ഹംബ്ബുകയറുമ്പോൾ വീണുള്ള അപകടവും പതിവായി.ഇത് വീണ്ടും പരാതിക്കിടയാതിനാലാണ് നാല് വീതം ഹംബ്ബുകളിൽ രണ്ട് എണ്ണം വീതം പൊളിച്ച് നീക്കുന്നത്.