കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Advertisement

കൊല്ലം: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. പരവൂര്‍ നെടുങ്ങോലം കല്ലുവിള വീട്ടില്‍ ശ്യാംകുമാര്‍ (36), പരവൂര്‍ പൂതന്‍കുളം സ്മിത മന്ദിരത്തില്‍ പ്രശാന്ത്കുമാര്‍ (37) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെയും ഡാന്‍സാഫ് ടീമിന്റെയും പിടിയിലായത്.
2.1 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് പിടികൂടിയത്. ശക്തികുളങ്ങര പോലീസും
ഡാന്‍സാഫ് ടീമും സംയുക്തമായി ശക്തികുളങ്ങരയില്‍ നടത്തിയ വാഹനപരിശോധനയില്‍ ബുധനാഴ്ച രാത്രി 11.15-ഓടെ പ്രതികള്‍ സഞ്ചരിച്ച് വന്ന കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ ചെറുപൊതികളാക്കി കഞ്ചാവ് വില്‍പ്പന നടത്തി വരുകയായിരുന്നു ഇരുവരും.