പത്തുവയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

Advertisement

കൊല്ലം. പത്തുവയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കൊല്ലം ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സേഷൻസ് (പോക്സോ)കോടതി, പ്രതിയായ കുട്ടിയുടെ പിതാവിന് ജീവപര്യന്തം തടവും 1,00,000 രൂപ പിഴയും വിധിച്ചു.കൂടാതെ juvenile justice ആക്ട് പ്രകാരം മൂന്ന് വർഷം തടവും ഇന്ത്യൻ ശിക്ഷ നിയമം 354 ബി പ്രകാരം ഏഴു വർഷം തടവും പ്രതിയ്ക്ക് കോടതി വിധിച്ചു .

2021 ൽ കുട്ടി അഞ്ചാം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കവേ ടിയാളുടെ വീട്ടിൽ വച്ചാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. ടി വീട്ടിൽ വെച്ച് രണ്ടുതവണ യാണ് കുട്ടിയെ കുട്ടിയുടെ പിതാവ് പീഡന ത്തിനിരയാക്കിയത്. ഗർഭിണിയായതിനെതുടർന്ന് ഏഴു മാസങ്ങൾക്കു ശേഷം പെൺകുട്ടിയെ മാതാവ് തൊട്ടടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിൽ കൊണ്ടുപോവുകയും തുടർന്ന് പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ തിരിച്ചറിയുന്നത്. പിന്നീട് ബഹു.കേരള ഹൈകോടതിയുടെ നിർദ്ദേശപ്രകാരം 31 ആഴ്ച്ച ഗർഭിണിയായ അതിജീവിതയെ സിസ്സേറിയൻ നടത്തുകയും ജനിച്ച കുഞ്ഞു ഒമ്പത് ദിവസത്തിന് ശേഷം metabolic disorder നെ തുടർന്ന് മരണപെടുകയും ചെയ്തു.

“ആരോപണവിധേയനായ പ്രതി അവളുടെ സ്വന്തം പിതാവാണ്.ആരോപണം ശരിയാണെങ്കിൽ അതിൽ ലജ്ജിക്കുന്നു.തീർച്ചയായും സമൂഹം മുഴുവൻ ഇതേ കാരണത്താൽ തല കുനിക്കണം”എന്ന് ബഹു. ഹൈകോടതി ജഡ്ജ് പി. വി കുഞ്ഞികൃഷ്ണന്‍റെ പരാമർശം ഉത്തരവില്‍ എടുത്തു പറയുന്നു .സർക്കിൾ ഇൻസ്‌പെക്ടറായ വിപിൻ കുമാർ ന്റെ നേതൃത്വത്തിൽ കണ്ണനല്ലൂർ പോലീസ് അന്വേഷിച്ച കേസിൽ കൊല്ലം ഫസ്റ്റ് അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സേഷൻസ് കോടതി ജഡ്ജ് പിഎന്‍ വിനോദ് ആണ് ശിക്ഷ വിധിച്ചത്.പ്രോസീക്യൂഷൻ ഭാഗത്തു നിന്നും സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സോജാ തുളസീധരൻ, അഡ്വ. അഞ്ജിത രാജ്, അഡ്വ റെജി. സി. രാജ്, എസ്ഐ. മഞ്ജുഷ എന്നിവർ ഹാജരായി.

Advertisement