ചവറ .ചവറ ബി.ജെ.എം ഗവ.കോളേജിലെ എൻ എസ് എസ് യുണീറ്റുകളുടെ നേത്യത്വത്തിൽ ഇന്ത്യ @ 1947 എന്നെ വിഷയത്തിൽ യുവ സംവാദം സംഘടിപ്പിച്ചു. 150 വിദ്യാർത്ഥികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ് ചർച്ച നടത്തുകയും പിന്നീട് എല്ലാ ഗ്രൂപ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 പേർ രണ്ടാം ഘട്ട പരസ്പര സംവാദത്തിൽ ഏർപ്പെടുകയും ചെയ്തു.
കൊല്ലം കോർപ്പറേഷൻ ഡപ്യൂട്ടി മേയർ കൊല്ലം മധു സംവാദം ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പാൾ ഡോ. ജോളി ബോസ് ആർ അദ്ധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലൈഫ് സ്കിൽ പരിശീലകൻ ബിജു സൈമൺ സംവാദത്തിന്റെ മോഡറേറ്ററായിരുന്നു. എൻ എസ് എസ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. ഗോപകുമാർ ജി വിജയി കൾക്ക് സമ്മാനം വിതരണം ചെയ്തു.
പ്രോഗ്രാം ഓഫീസർ ഡോ. മിനിത ആർ, കോളേജ് യുണിയൻ ചെയർമാൻ അനന്ദ രാജ് എന്നിവർ സംസാരിച്ചു. വോളന്റിയറന്മാരായ അഭിനവ്, അഖില മനീഷ്, ശ്രീജിത്ത്, അദ്വൈത് ആകാശ് , ഗോകുൽ എന്നിവർ
നേതൃത്വം നൽകി. സംസ്ഥാന എൻ എസ് എസ് സെല്ലിന്റെ സഹായത്തോടെയാണ് സംവാദം സംഘടിപ്പിച്ചത്.