ദേഹിയുടെ തിടമ്പിറക്കി വെട്ടിക്കാട്ടു ചന്ദ്രശേഖരൻ യാത്രയായി

Advertisement

ചെങ്ങന്നൂർ. അവശനിലയിലായിരുന്ന വെട്ടിക്കാട്ട് ചന്ദ്രശേഖരൻ വിടവാങ്ങി.

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കൊല്ലം മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവർ ക്ഷേത്രത്തിലെ കരിവീരൻ ദിവസങ്ങൾ മുമ്പാണ് ചെങ്ങന്നൂർ ക്ഷേത്രത്തിലെത്തിയത്. വെട്ടിക്കാട് ചന്ദ്രശേഖൻ അവശനിലയിലായതോടെ ചികിൽസ ലഭ്യമാക്കിയെങ്കിലും ഫലിച്ചില്ല.

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഉൽസവത്തിന് എത്തിച്ച കൊമ്പനാണ് എഴുന്നേൽക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്

ആരോഗ്യപ്രശ്നങ്ങൾ ഉള്ള ആനയ്ക്ക് വിശ്രമം നൽകാതെ ഉൽസവത്തിന് കൊണ്ടു വരികയായിരുന്നുവെന്ന് നാട്ടുകാർ

പ്രായാധിക്യം മൂലമുള്ള ബുദ്ധിമുട്ടെന്ന് ദേവസ്വം ബോർഡിൻ്റെ വിശദീകരണം

1988 ലാണ് ആനയെ മൈനാഗപ്പള്ളിയിലെ നാട്ടുകാർ വെട്ടിക്കാട്ട് ക്ഷേത്രത്തിൽ നടക്കിരുത്തിയത്.