കൊല്ലം: പശുവിനെ മോഷ്ടിച്ച് ഇറച്ചിക്കായി കൊലപ്പെടുത്തിയ സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍. പരവൂര്‍ പോളച്ചിറ തെങ്ങുവിളയില്‍ ജയകൃഷ്ണന്‍(25) ആണ് പരവൂര്‍ പോലീസിന്റെ പിടിയിലായത്. ചിറക്കറ സ്വദേശി ജയപ്രസാദിന്റെ പശുവിനെയാണ് പ്രതി മോഷണം നടത്തി പ്രതിയുടെ വീടിന്റെ അടുക്കളയിലെത്തിച്ച് വയറ് കീറി മാംസം എടുത്തത്.
ഇയാളുടെ വീട്ടിലെ അടുക്കളയില്‍ നിന്നും പോലീസ് പശുവിന്റെ ശവശരീരവും കറിവച്ച ഇറച്ചിയും കണ്ടെത്തി. കുറ്റകൃത്യത്തിന് പ്രതിക്ക് മറ്റ് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്. പരവൂര്‍ ഇന്‍സ്‌പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ പ്രകാശന്‍, വിജയകുമാര്‍, എഎസ്‌ഐ രമേഷ്, സിപിഒ
മാരായ ജയേഷ്, നെല്‍സണ്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടി
കൂടിയത്.