കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പുമായുള്ള യാത്ര ജനുവരി മൂന്നിന് പകല്‍ കൊല്ലത്തെത്തും. രണ്ടിന് കോഴിക്കോട് നിന്ന് കൊല്ലത്തേക്ക് യാത്ര പുറപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു.
മൂന്നിന് ഉച്ചയ്ക്ക് ജില്ലാ അതിര്‍ത്തിയായ ഏനാത്ത് സ്വര്‍ണ്ണക്കപ്പിന് സ്വീകരണം നല്‍കും. ഏനാത്ത് നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയില്‍ വിളംബര ഘോഷയാത്രയോടെ കൊട്ടാരക്കര-കുണ്ടറ വഴി കലോത്സവത്തിന്റെ മുഖ്യവേദിയിലെത്തിക്കും. ആശ്രാമം മൈതാനത്തെത്തിക്കുന്ന സ്വര്‍ണ്ണക്കപ്പ് മന്ത്രി കെ. എന്‍.ബാലഗോപാല്‍ ഏറ്റുവാങ്ങും.