സ്മരണയിൽ ആളുന്ന നൊമ്പരം

Advertisement

പുത്തൻ തെരുവ് ഗ്യാസ് ടാങ്കർ ദുരന്തത്തിന് 14വർഷം

കരുനാഗപ്പള്ളി: എല്ലാ പുതുവർഷത്തലേന്നും കരുനാഗപ്പള്ളിക്കാരുടെ മനസിൽ നൊമ്പരം കത്തിപ്പടരും. അവർ ഇന്നും ആ കറുത്ത ദിനം ഓർക്കും ,ഉഗ്രസ്ഫോടനശബ്ദം ഉള്ളിൽ വീണ്ടും അലയടിക്കും ആളിപ്പടർന്ന തീഗോളം ഒരിക്കൽ കുടി കൺമുന്നിൽ തെളിയുന്ന കാഴ്ച

ആർക്കും മറക്കാനാകില്ല, കരുനാഗപ്പള്ളി പുത്തൻ തെരുവിൽ ദേശീയ പാതയിൽ 18 ടൺ പാചക വാതകം നിറച്ച ടാങ്കർ ലോറി അപകടത്തിൽ പെട്ടിട്ട് 14 വർഷം പൂർത്തിയാകുകയാണ്, 2009 ഡിസംബർ 31 വ്യാഴഴ്ച പുലർച്ചെ നാലിനായിരുന്നു നാടിനെ നടുക്കിയ ആ ദുരന്തം ഉണ്ടകുന്നത്.തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് ഓച്ചിറക്കും പോകുകയായിരുന്ന കാറുമായി കുട്ടിയിടിച്ച ഗ്യാസ് ടാങ്കർ ലോറി റോഡിനു കുറുകെ മറിഞ്ഞ് ക്യാബിനും ടാങ്കറും വേർപെട്ടു. പാചക വാതകം ചേർന്നു കൊണ്ടിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു.രക്ഷാപ്രവർത്തനത്തിനെത്തിയ ചവറ പോലീസ് സ്റ്റേഷനിലെ ജീപ്പ് പൂർണമായും കത്തി, രക്ഷകരായി എത്തിയവർ ഉൾപ്പെടെ 12 പേർ മരിച്ചു.21 പേർക്ക് ഗുരുതരമായി പരിക്കേറ്റു.നിരവധി കടകളും 50 ബൈക്കും കളും അഗ്നിക്കിരയായി, അപകടവിവരം അറിഞ്ഞ് രക്ഷ പ്രവർത്തനത്തിന് എത്തിയ പ്രദേശവാസികളിൽ പലരും സ്വന്തം ജീവൻ നഷ്ടപ്പെടുത്തി മരണത്തിന് കിഴടങ്ങിയത് ,പ്രദേശമാകെ ഭീതി പടർന്നു.പലരും വീടുകളിൽ നിന്നും ഇറങ്ങി ഓടി,, കൊല്ലം- ആലപ്പുഴ ദേശീയപാതയിൽ 10 മണിക്കൂർ ഗതാഗത സ്ംതഭനം, നാലു കിലോമീറ്റർ ചുറ്റളവിൽ ഉള്ള ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. നീണ്ട ആറര മണിക്കൂർ അക്ഷീണ പരിശ്രമത്തിനു ശേഷമാണ് ആളിപ്പടർന്ന തീഗോളം അണച്ചത്.രണ്ടേകാൽ കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. ദുരന്തത്തിൽ ജീവൻ നഷ്ടമായവർ ചവറ – പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ചെറിയഴീക്കൽ ആലുംമൂട് വീട്ടിൽ സുനിൽകുമാർ, കോൺസ്റ്റബിൾ ചവറ കോട്ടയ്ക്കകം വിളയ്ക്കാട്ട് വീട്ടിൽ പ്രദീപ്കുമാർ,,ചിറ്റുമൂല സജീവ് മൻസിലിൽ റഷീദ്, കുലശേഖരപുരം കടത്തുർ ബിൻഷാദ് മൻസിൽ ബിജു, കുലശേഖരപുരം പ്ലാവള്ളി പടീറ്റതിൽ അഷ്റഫ്, കുലശേഖരപുരം പുന്നക്കുളം വലിയത്തു വീട്ടിൽ അബ്ദുൽ സമദ്, കടത്തൂർ താഴെ കീഴക്കതിൽ നാസർ, കായംകുളം ഫയർസ്റ്റേഷനിലെ ഫയർമാൻ സമീർ, പുത്തൻതെരുവ് വെസ്റ്റേൺ ഇന്ത്യാ കശുവണ്ടി – ഫാക്ടറിയിലെ ജീവനക്കാരും, ആസാം സ്വദേശികളുമായ- ദശരഥദാസ്, ടിങ്കുദാസ്, അയൂർ സ്വദേശി അഭിലാഷ്, ആനയടി സ്വദേശി തുളസിധരൻ പിള്ള എന്നിവരാണ് മരിച്ചത്.സർക്കാർ സഹായം നൽകി, മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാരും ഇന്ത്യൻ ഓയിൽ കോർപറേഷനും നഷ്ടപരിഹാരം നൽകി.പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും തുക ലഭ്യമാക്കി.ദുരന്തത്തിൽ മരിച്ച 12 പേരും രക്ഷാപ്രവർത്തകരായിരുന്നു.ഇവരുടെ ആശ്രിതർക്ക് ജോലി നൽകുന്നതിനു പുർണമായും നടപടി ഉണ്ടായില്ല. ഏറെ വൈകി പിന്നിട് അവസാത്തെ ആശ്രിതർക്കും നിയമന ഉത്തരവ് നൽകി. ടാങ്കർ ലോറി ഡ്രൈവർ നാമക്കൽ സ്വദേശി സിദ്ധേശ്വൻ, ലോറി ഉടമ സെന്തിൽകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ ദീർഘകാലം ഇവർ റിമാൻഡിലായിരുന്നു. കേസ് അന്വേഷിച്ചത് കൊല്ലം ക്രൈം ഡിറ്റാച്ച് മെൻ്റ് ഡി.വൈ.എസ്.പി എഫ്. സേവ്യറായിരുന്നു. ഈ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ രാത്രിയിൽ ഓടുന്ന ടാങ്കർ ലോറികളിൽ രണ്ടു ഡ്രൈവർമാർ വേണമെന്ന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, യാതൊരും സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ ഇപ്പോഴും രാത്രിയെന്നേ പകലെന്നേ വ്യത്യാസമില്ലതെ ചീറി പായുകയാണ് ഗ്യാസ് ടാങ്കർ ലോറികൾ, അപകടത്തിന് ഇടയാക്കിയ ഗ്യാസ് ടാങ്കർ ലോറി 13വർഷം കഴിഞ്ഞിട്ടാണ് ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പുത്തൻ തെരുവ് ദേശീയപാതയുടെ അരികിൽ നിന്ന് മാറ്റിയത് ഡിസംബർ 31 ഇന്നും ഓർമ്മയിൽ സൂക്ഷിച്ചിരിക്കുകയാണ് കരുനാഗപ്പള്ളി നിവാസികൾ ഇനിയും ഒരു ദുരന്തം ആവർത്തിക്കാതിരിക്കാൻ ഗ്യാസ് ടാങ്കർ ലോറികളുടെ സുരക്ഷ കർശനമാക്കണം എന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം

Advertisement