സ്ഥിരം കുറ്റവാളി കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍

Advertisement

കൊല്ലം: നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതല്‍ തടവിലാക്കി. കരുനാഗപ്പള്ളി, തഴവ, കടത്തൂര്‍, വലിയത്ത് പടീറ്റതില്‍ വീട്ടില്‍ നൗഫല്‍(26) ആണ് കാപ്പാ നിയമപ്രകാരം തടവിലായത്. 2018 മുതല്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 6 ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ദേവിദാസ്.എന്‍ ആണ് കരുതല്‍ തടങ്കലിന് ഉത്തരവായത്. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു.വിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ ഷിഹാസ്, ഷാജിമോന്‍, വിജയകുമാര്‍, എസ്‌സിപിഒ ബഷീര്‍ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്യ്ത്. കരുതല്‍ തടവില്‍ പാര്‍പ്പിക്കുന്നതിനായി ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്അയച്ചു. ഈ വര്‍ഷം കാപ്പാ നിയമപ്രകാരം അന്‍പത്തൊന്ന് പേരെ കരുതല്‍ തടങ്കലിലാക്കിയതായി കൊല്ലം സിറ്റി പോലീസ് അറിയിച്ചു.

Advertisement