കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാല കലോത്സവം

Advertisement

ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാല കലോത്സവം ആയിക്കുന്നത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ആര്‍.അജയന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി എസ്.ശശികുമാര്‍, സി.മോഹനന്‍, മനു.വി.കുറുപ്പ്, ഗിരിജ ടീച്ചര്‍, കൊമ്പിപ്പിള്ളില്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന സമ്മേളനം താലൂക്ക് സെക്രട്ടറി എസ്.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ഇ.നിസ്സാമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ബി. ബിനീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. താലൂക്കിലെ ഏഴ് പഞ്ചായത്തില്‍ നിന്നായി ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.