ദേശീയ രാഷ്ട്രീയത്തിൽ നടക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത കാര്യങ്ങൾ: വി.എം സുധീരൻ

Advertisement

ശാസ്താംകോട്ട : ദേശീയ രാഷ്ട്രീയത്തിൽ നടക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലാത്ത കാര്യങ്ങളാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ.
തെന്നല ജി.ബാലകൃഷ്ണപിള്ള നവതി ഫൗണ്ടേഷൻ ശൂരനാട് ഹൈസ്കൂൾ ജംഗ്ഷനിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് വിതരണവും അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മോദി ഭരണത്തിൽ തെരഞ്ഞെടുക്കപ്പെട്ട 143 അംഗങ്ങളെ ഒഴിവാക്കി നിയമനിർമ്മാണ സഭ നിയമങ്ങൾ പാസാക്കുന്നു.ജനാധിപത്യത്തിന് ഒട്ടും ഭൂഷണമല്ലാത്ത കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും സുധീരൻ കൂട്ടിച്ചേർത്തു.ഫൗണ്ടേഷൻ പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.തെന്നല ജി.ബാലകൃഷ്ണപിള്ള വിശിഷ്ടാതിഥിയായിരുന്നു.മുൻ എം.പി കെ.സോമപ്രസാദ്,ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ,ഒഐസിസി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള,ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി,ശൂരനാട് രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.ഫൗണ്ടേഷൻ പ്രസിഡന്റ് സെക്രട്ടറി വി.വേണുഗോപാല കുറുപ്പ് സ്വാഗതവും കോ-ഓർഡിനേറ്റർ ആർ.നളിനാക്ഷൻ നന്ദിയും പറഞ്ഞു