പുതുവത്സര ആഘോഷത്തിനിടെ തര്‍ക്കം;യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍

Advertisement


കരുനാഗപ്പള്ളി.പുതുവത്സരഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. കല്ലേലിഭാഗം, കൊല്ലിത്തറ തെക്കതില്‍ അന്‍വര്‍ (39), മൈനാഗപ്പള്ളി, നൗഫല്‍ മന്‍സിലില്‍, നൗഷാദ് (30), കല്ലേലിഭാഗം, കാട്ടുകുന്നുംപുറം, ഷാജി (44), കല്ലേലിഭാഗം, കൊല്ലിത്തറ തെക്കതില്‍, ഷെമീര്‍ (34) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.

പുതുവത്സരം ആഘോഷിക്കുകയായിരുന്ന രാജേഷിന്‍റെയും സുഹൃത്തുക്കളുടെയും ഇടയില്‍ കൂടി ബൈക്ക് ഓട്ടിച്ച് കൊണ്ട് പോയ നൗഷറിനെ ഇവര്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തില്‍ നൗഷറിന്‍റെ സുഹൃത്തുക്കള്‍ മാരാരിതോട്ടം റോഡില്‍ പുതുവത്സരം ആഘോഷിക്കുകയായിരുന്ന രാജേഷിന്‍റയും സംഘത്തിന്‍റെയും സമീപത്തെത്തുകയും പ്രതികള്‍ കൈയില്‍ കരുതിയിരുന്ന ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് രാജേഷിനേയും സുഹൃത്തുക്കളെയും മാരകമായി മര്‍ദ്ദിച്ച് അവശരാക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടി. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു.വി യുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷിഹാസ്, ഷെമീര്‍, ഷാജിമോന്‍, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ്കുമാര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്..