പരവൂരിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരത്തിന് തീപിടിച്ചു

Advertisement

കൊല്ലം: പരവൂരിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരത്തിന് തീപിടിച്ചു. നഗരസഭയിൽ വാർഡുകളിൽ നിന്നും ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്കാണ് തീ പിടിച്ചത്. നാലാം വാർഡിലെ മുതലക്കുളത്ത് നഗരസഭയുടെ അധീനതയിൽ ഉള്ള സ്ഥലത്താണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ഏഴോടെ ഈ പ്ലാസ്റ്റിക് കൂമ്പാരത്തിൽ തീ പിടിക്കുകയായിരുന്നു. ഇവിടെ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ ഒരു വർഷം മുൻപ് തീ പിടിത്തം ഉണ്ടായി ഉപകരണങ്ങൾ എല്ലാം കത്തിനശിച്ചിരുന്നു. അതിനു ശേഷം പ്ലാസ്റ്റിക് ശേഖരിച്ചു സൂക്ഷിക്കാൻ മാത്രമായാണ് ഇവിടം ഉപയോഗിച്ചു വരുന്നത്.