സേവാദൾ നൂറാം വാർഷികാഘോഷത്തിന് ഓച്ചിറയിൽ തുടക്കമായി

Advertisement

ഓച്ചിറ : കോൺഗ്രസ്സ് സേവാദൾ കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സേവാദൾ നൂറാം വാർഷികാഘോഷപരിപാടികൾക്ക് ഓച്ചിറ കോൺഗ്രസ്സ് ഭവനിൽ തുടക്കമായി. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ബി എസ് വിനോദ് കേക്ക് മുറിച്ച് നൂറാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ സംരക്ഷകരാണ് സേവാദൾ പ്രവർത്തകരെന്നും, സേവന പ്രവർത്തനത്തിൽ സേവാദൾ കോൺഗ്രസ്സ് പ്രസ്ഥാനത്തിന് മുതൽ കൂട്ടാണെന്ന് ബി.എസ്. വിനോദ് പറഞ്ഞു. സേവാദൾ നിയോജക മണ്ഡലം പ്രസിഡന്റ് ചൂളൂർ ഷാനി അധ്യക്ഷത വഹിച്ചു . യു. ഡബ്ലിയു . ഇ . സംസ്ഥാന സെക്രട്ടറി ബോബൻ ജി നാഥ് മുഖ്യ പ്രഭാഷണം നടത്തി. കുലശേഖരപുരം സർവ്വിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായി തിരഞ്ഞെടുത്ത സേവാദൾ ജില്ലാ സെക്രട്ടറി ആദിനാട് മജീദിനെ കരുനാഗപ്പള്ളി കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ കെ .എ . ജവാദ് ആദരിച്ചു. നീലി കുളം സദാനന്ദൻ , ജില്ലാ സെക്രട്ടറി മേടയിൽ ശിവപ്രസാദ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്മാരായ അൻസാർ മലബാർ , സോമരാജൻ, കോൺഗ്രസ്സ് നേതാക്കളായ മെഹർ ഖാൻ ചെന്നല്ലൂർ, സത്താർ ഓച്ചിറ, വരുൺ ആലപ്പാട്, അനില ബോബൻ, സോമ അജി എന്നിവർ സംസാരിച്ചു.

Advertisement