കാപ്പാ പ്രതി എംഡിഎംഎയുമായി പിടിയില്‍

Advertisement

കൊല്ലം: നഗരത്തില്‍ കൊല്ലം ഈസ്റ്റ് പോലീസും ഡാന്‍സാഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവുമായി കാപ്പാ പ്രതി ഉള്‍പ്പടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. വാളത്തുങ്കല്‍, പെരുമനത്തൊടി, സജീനാ മന്‍സിലില്‍ അല്‍ത്താഫ്(25), പള്ളിമുക്ക്, തേജസ് നഗര്‍ 157-ല്‍ മുഹമ്മദ് അസ്സലാം(23) എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ എംഡിഎംഎ യുമായി ട്രെയിന്‍ മാര്‍ഗ്ഗം ബാംഗ്ലൂരില്‍ നിന്നും കൊല്ലത്ത് എത്തിയ സംഘത്തെ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ജില്ലാ ഡാന്‍സാഫ് ടീമും കൊല്ലം ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടുകയായിരുന്നു.
പിടിയിലായ അല്‍ത്താഫിന്റെ പക്കല്‍ നിന്നും 12 ഗ്രാം എംഡിഎംഎയും മുഹമ്മദ് അസ്സലാമിന്റെ പക്കല്‍ നിന്നും 15.5 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. പിടിയിലായ
അല്‍ത്താഫ് നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ്.