സ്കൂളിലെ വര്‍ണക്കൂടാരം ചിതലെടുത്തു, ചോദിക്കാന്‍ നാട്ടുകാര്‍

Advertisement

ശൂരനാട്. വര്‍ണക്കൂടാരം ചിതലെടുത്തു ചോദിക്കാന്‍ നാട്ടുകാര്‍ മിണ്ടാട്ടം മുട്ടി അധികൃതര്‍. ശൂരനാട് തെക്ക് പഞ്ചായത്ത് ഇഞ്ചക്കാട് ഗവ എല്‍പിഎസിലെ വര്‍ണക്കൂടാരം സംബന്ധിച്ചാണ് പരാതി. 2021-22 വര്‍ഷത്തില്‍ കുട്ടികളുടെ കേന്ദ്ര പദ്ധതിയിലാണ് വര്‍ണക്കൂടാരം എന്ന പേരില്‍ സ്‌കൂള്‍ ക്‌ളാസ് മുറികള്‍ കളിക്കോപ്പുകളും പഠന സാമഗ്രികളും വാങ്ങിയത്. പത്തുലക്ഷം രൂപയുടെ പദ്ധതി പക്ഷേ കുട്ടികള്‍ക്ക് ഉപയോഗപ്പെടുന്നില്ലെന്നാണ് ആക്ഷേപം. അടച്ചിട്ടമുറി നാട്ടുകാരുടെ നിര്‍ബന്ധത്തില്‍ തുറന്നപ്പോള്‍ ,സാമഗ്രികള്‍ മിക്കതും ചിതലറിച്ചു നശിച്ച നിലയിലാണ്. മാത്രമല്ല ഇത്ര വിലയ്ക്കുള്ള സാമഗ്രികള്‍ അവിടെയില്ലെന്നും പരാതിയുണ്ട്. സ്‌കൂള്‍അധികൃതരോട് കണക്ക് ചോദിച്ചെങ്കിലും ലഭ്യമായില്ലെന്ന് എസ്എംസി അംഗങ്ങള്‍ പറയുന്നു. ഉന്നതാധികൃതര്ക്ക് പരാതി നല്‍കാനിരിക്കയാണ് നാട്ടുകാര്‍

Advertisement