ബന്ധുക്കൾ ആരും എത്തിയില്ല രാമകൃഷ്ണൻ ഇനി അഭയകേന്ദ്രത്തിൽ

Advertisement

മൈനാഗപ്പള്ളി -കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രാമകൃഷ്ണൻ(53) ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയിട്ടും ബന്ധുക്കൾ ആരും എത്താത്തതിനാൽ അദ്ദേഹത്തെ അഭയ കേന്ദ്രത്തിൽ എത്തിച്ചു. അടൂർ,ചന്ദനപ്പള്ളിയിൽ പെങ്ങളുടെ വീട്ടിൽ ആയിരുന്നു രാമകൃഷ്ണൻ താമസിച്ചിരുന്നത്. രാമകൃഷ്ണൻ കൊല്ലം ജില്ലയിൽഹോട്ടലുകളിൽ ഗ്യാസ് അടുപ്പ് സെറ്റ് ചെയ്തു കൊടുക്കുന്ന ജോലി ആയിരുന്നു. ശ്വാസംമുട്ടലിന്റെ അസുഖം ഉള്ളതിനാൽ പലതവണ ജില്ലാ ആശുപത്രിയിൽ ചികിത്സിച്ചിരുന്നു.അസുഖം കൂടിയതിനാൽ കഴിഞ്ഞമാസം 22 തീയതിയിൽ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ഈ മാസം മൂന്നാം തീയതി ഡിസ്ചാർജ് ആവുകയും ചെയ്തു.

രാമകൃഷ്ണൻ അവിവാഹിതനാണ്. ബന്ധുക്കൾ ആരും വരാത്തതിനാൽഎങ്ങോട്ട് പോകണം എന്ന് അറിയാതെ നിന്ന രാമകൃഷ്ണനെ ഹോസ്പിറ്റലിലെ RMO ഡോക്ടർ അനുരൂപ് ജീവകാരുണ്യ പ്രവർത്തകനായ ശക്തികുളങ്ങര ഗണേഷി നെ വിവരം അറിയിക്കുകയും ജില്ല ആശുപത്രിയുടെ ആംബുലൻസിൽ ഗണേഷും, ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജും ചേർന്ന് മൈനാഗപ്പള്ളി, കടപ്പയിൽ ഉള്ള സ്നേഹനിലയം അഭയ കേന്ദ്രത്തിൽ എത്തിച്ചു അഗതി മന്ദിരം ചെയർമാൻ ഫാദർ. മനോജ് സന്നിഹിതനാ യിരുന്നു.

Advertisement