മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്തിലെ 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ നടന്നു. വരുന്ന സാമ്പത്തിക വർഷം മൈനാഗപള്ളിയിലെ ലൈഫ് ഭവന പദ്ധതിയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 237 കുടുംബങ്ങൾ ക്കും ജനറൽ വിഭാഗത്തിൽ പെട്ട 466 കുടുംബങ്ങൾക്കും ഭൂമിയും വീടും ഇല്ലാത്ത 230 കുടുംബങ്ങളിൽ മുഴുവൻ കുടുംബങ്ങൾക്കും ഈ സാമ്പത്തിക വർഷം തന്നെ വീട് നൽകുന്നതിന് തീരുമാനിച്ചു. പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനത്തെ MLA കോവൂർ കുഞ്ഞുമോൻ സ്വാഗതം ചെയ്തു. വികസന സെമിനാർ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് ന്റെ അദ്ധ്യക്ഷത യിൽ MLA കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബി സേതു ലക്ഷ്മി സ്വാഗതം ആശംസിച്ചു. വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപള്ളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു , ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലി ഭാഗം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വൈ ഷാജഹാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജി രാമചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു മോഹൻ, ബിജുകുമാർ, ജലജരാജേന്ദ്രൻ ,ഉഷാകുമാരി, ഷാജി ചിറക്കുമേൽ ഷിജിന നൗഫൽ, റഫിയ നവാസ്. രജനി സുനിൽ, ലാലീ ബാബു, വർഗീസ് തരകൻ, രാധിക ഓമനക്കുട്ടൻ, ബിജികുമാരി, അജി ശ്രീക്കുട്ടൻ. ഷഹു ബാനത്ത് , മെഡിക്കൽ ഓഫീസർ ബൈജു ഡോക്ടർ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.പി ദിനേശ്, സെക്രട്ടറി ഷാനവാസ് , അസി. സെക്രട്ടറി സിദ്ദീക്ക് , മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥർ പങ്കടുത്തു.