ശാസ്താംകോട്ട . ജൂനിയർ ചെംബർ ഇന്റർനാഷണൽ(JCI) ശാസ്താംകോട്ട ലോക്കൽ ഓഗനൈസേഷന്റെ ഏഴാമത് ഇൻസ്റ്റലേഷൻ പ്രോഗ്രാം ആഞ്ഞിലിമൂട് ജാസ്മിൻ ഹാളിൽ നടന്നു.JCI സോൺ 22 വിന്റെ പ്രസിഡന്റ് JC അഷ്റഫ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ശാസ്താംകോട്ട ലോക്കൽ ഓർഗനൈസേഷന്റെ പ്രസിഡന്റ് അഡ്വ ദീപാ അശോക് അധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡന്റ് മാരായ രാമകൃഷ്ണൻ, ഡോ.ഷെബിൻ ഷാ എന്നിവർ മുഖ്യാതിഥികളായിരുന്നു നിഖിൽദാസ് പാലവിള പുതിയ പ്രസിഡന്റായും, സെക്രട്ടറിയായി സതീഷ് കുമാറും ചുമതല ഏറ്റെടുത്തു. JCI ശാസ്താംകോട്ട യുവ യുടെ പുതിയ പ്രസിഡന്റായി ദർശനും, സെക്രട്ടറിയായി മിഥുൻ ശ്രീരാജനും ചുമതലയേറ്റു. മധു എം.സി, രാജ്കുമാർ കെ.ആർ, ഐശ്വര്യ എം.എസ്, നിത്യ ദീപൻ അഞ്ജു.എസ്.ആനന്ദ്, ആർ.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.JCI ഇന്ത്യയുടെ സ്കൂൾ ദത്തെടുക്കൽ പദ്ധതി പ്രകാരം
കുന്നത്തൂർ താലൂക്കിലെ ഏതെങ്കിലും ഒരു സ്കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പഠനച്ചിലവുകളിൽ സഹായിക്കുക എന്ന പദ്ധതി പ്രഖ്യാപിച്ചു.