ആർ പ്രഭാകരൻപിള്ള രചിച്ച ‘നേരനുഭവങ്ങ’ളുടെ പ്രകാശനം ഇന്ന്

Advertisement

ശാസ്താംകോട്ട. കാരാളിമുക്ക് കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാലയുടെ 77-ാം വാർഷികാ ഘോഷം നാളെ സമാപിക്കും. ഇന്നു വൈകിട്ട് 3.30ന് റിട്ട അധ്യാപകന്‍ ആർ.പ്രഭാകരൻ പിള്ള രചിച്ച ‘നേരനുഭവങ്ങൾ’ എന്ന ആത്മകഥയുടെ പ്രകാശനച്ചടങ്ങ് കോവൂർ കു ഞ്ഞുമോൻ എംഎൽഎ ഉദ്ഘാട നം ചെയ്യും. ഡിസിസി പ്രസിഡൻ്റ് ആർ.രാജേന്ദ്രപ്രസാദ് പുസ്‌തക പ്രകാശനം നിർവഹിക്കും. പു കസ ജില്ലാ സെക്രട്ടറി ഡോ. സി.ഉണ്ണി കൃഷ്ണൻ പുസ്‌തകം പരിചയ പ്പെടുത്തും.ആത്മഗീതം പുരസ്കാര ജേതാവ് കവി ചവറ കെ.എസ് പിള്ളയെ ആദരിക്കും