വിടപറയും കായല്‍ പ്രകാശനം ഇന്ന്

Advertisement

ശാസ്താംകോട്ട. കോട്ടക്കുഴി പബ്‌ളിക്കേഷന്‍സ് ഉദ്ഘാടനവും പുസ്തകപ്രകാശനവും ഇന്ന് വൈകിട്ട് അഞ്ചിന് മാമ്പുഴമുക്ക് അനശ്വര ഓഡിറ്റോറിയത്തില്‍ നടക്കും. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചിന്നമ്മസുകുമാരന്‍ രചിച്ച വിടപറയും കായല്‍ എന്ന കവിതാ സമാഹാരം കുരീപ്പുഴ ശ്രീകുമാര്‍ ഇഞ്ചക്കാട് ബാലചന്ദ്രന് നല്‍കി പ്രകാശിപ്പിക്കും. ഡോ. സി ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. കെബി ശെല്‍വമണി പുസ്തക പരിചയം നടത്തും. എം സങ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കോട്ടക്കുഴി സുകുമാരന്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് ദാനം കാരുവള്ളിള്‍ ശശി നിര്‍വഹിക്കും.

Advertisement