ശൂരനാട് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ
പെരുന്നാളിന് കൊടിയേറി

Advertisement

ശാസ്താംകോട്ട:ശൂരനാട് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ 143-ാമത് പെരുന്നാളിന്
കൊടിയേറി.വികാരി ഫാ.മാത്യു അലക്സ് കൊടിയേറ്റിന് കാർമികത്വം വഹിച്ചു.ട്രസ്റ്റി സിജു ബാബു,സെക്രട്ടറി എ.പി അലക്സ്,വിശ്വാസികൾ എന്നിവർ പങ്കെടുത്തു.10നു രാവിലെ 10.30നു തേവലക്കര ഗ്രൂപ്പ് പ്രാർത്ഥനായോഗത്തിന്റെയും മർത്തമറിയം സമാജത്തിന്റെയും
സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഒരുക്കധ്യാനം മർത്തമറിയം സമാജം കേന്ദ്ര വൈസ് പ്രസിഡൻറ് ഫാ.ഫിലിപ്പ് തരകൻ നയിക്കും.11 മുതൽ 15 വരെ എല്ലാ ദിവസവും രാവിലെ 6:45നു കുർബാന. 11നു വൈകിട്ട് 7 നു കൊട്ടാരക്കര – പുനലൂർ ഭദ്രാസന ബാലസമാജം വൈസ് പ്രസിഡന്റ് ഫാ.അനിൽ ബേബി കൺവൻഷൻ ഉദ്ഘാടനം ചെയ്യും.12നു വൈകിട്ട് 7നു സഭാ വൈദിക ട്രസ്റ്റി ഫാ.സജി അമയിൽ 13നു വൈകിട്ട് 7നു അനില എൽസ തോമസ് എന്നിവർ വചന ശുശ്രൂഷ നയിക്കും.14നു രാവിലെ 6.45 നു കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ
ദിവന്നാസിയോസിന്റെ കാർമികത്വത്തിൽ കുർബാന. വൈകിട്ട് 5.00നു ദേവാലയത്തിൽ പുതിയതായി നിർമ്മിച്ച
ഓഫീസ് മന്ദിരത്തിന്റെയും മണിമാളികയുടെയും
കൂദാശകർമ്മം
ഡോ.ജോസഫ് മാർ ദിവന്നാസിയോസ് നിർവഹിക്കുംവൈകിട്ട് 6നു സന്ധ്യാ നമസ്കാരം,പെരുന്നാൾ സന്ദേശം, തുടർന്ന് പ്രദക്ഷിണം ദേവാലയത്തിൽ നിന്നും നിന്നും ആരംഭിച്ച് ശൂരനാട് സെന്റ് തോമസ്
ഓർത്തഡോക്സ് ദൈവാലയത്തിൽ എത്തി ധൂപാർപ്പണത്തിനു
ശേഷം തിരികെ പള്ളിയിൽ എത്തിച്ചേരും.തുടർന്ന് ശ്ലൈഹീക വാഴ്വ്വ്, നേർച്ച.15 നു രാവിലെ 6 45 നു എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ
ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന.തുടർന്ന്
ദൈവാലയ പ്രദക്ഷിണം,
ശ്ലൈഹീക വാഴ്വ്വ്, വെച്ചൂട്ട്,
കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും

Advertisement