ശാസ്താംകോട്ട. കോട്ടക്കുഴി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ചിന്നമ്മ സുകുമാരൻ്റെ “വിട പറയും കായൽ ” എന്ന കവിതാ സമാഹാരം കവി കുരീപ്പുഴ ശ്രീകുമാർ കവി ഇഞ്ചക്കാട് ബാലചന്ദ്രന് നല്കി പ്രകാശനം ചെയ്തു. പ്രകാശനത്തിൽ എം സങ് അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ.ബി.ശെൽവമണി പുസ്തകാവതരണവും ,ഡോ.സി ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തി . കവിയും ,എഡിറ്ററുമായ ജയശങ്കർ .എ .എസ് കൽപ്പന ചെയ്ത കോട്ടക്കുഴി പബ്ലിക്കേഷൻസിൻ്റെ ലോഗോ സി.കെ.ഗോപി ഡോ.സി ഉണ്ണികൃഷ്ണനു നല്കി അനാശ്ചാദനം ചെയ്തു.
പ്രഥമ കോട്ടക്കുഴി സുകുമാരൻ സ്മാരക വിദ്യാഭ്യാസ അവാർഡ് കരുവളളിൽ ശശി വിതരണം ചെയ്തു. പ്രസ്തുത സമ്മേളനത്തിൽ അഡ്വ: വിവി ജോസ് കല്ലട, ഉഷാലയം ശിവരാജൻ, ഹരി കുറിശേരി ,കെ .രഘു, ആസാദ് ആശീർവാദ് തുടങ്ങിയവർ ആശംസകൾ നേർന്നു. ചിന്നമ്മ സുകുമാരൻ മറുമൊഴി പറഞ്ഞു .കോട്ടക്കുഴി പബ്ലിക്കേഷൻസ് ഡയറക്ടർ ദിനകൾ കോട്ടക്കുഴി സ്വാഗതവും ,രമേശ് കുന്നപ്പുഴ കൃതഞ്തയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി നടന്ന കവിയരങ്ങിൽ ഷാജി ഡെന്നീസ് അദ്ധ്യക്ഷതയും ഡോ: മിനി.പി ഉദ്ഘാടനവും നിർവഹിച്ചു . ശ്രദ്ധേയരായ കവികൾ കവിതകൾ അവതരിപ്പിച്ചു.