ശാസ്താംകോട്ട. കാരാളിമുക്ക് കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാല 77-ാം വാര്‍ഷിത്തോടനുബന്ധിച്ച് ആര്‍പ്രഭാകരന്‍പിള്ളയുടെ നേരനുഭവങ്ങള്‍ എന്ന ആത്മകഥയുടെ പ്രകാശനം ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് കവി ചവറ കെഎസ് പിള്ളയ്ക്ക് പുസ്തകം സമര്‍പ്പിച്ച് നിര്‍വഹിച്ചു. ചടങ്ങില്‍ ആത്മഗീതം പുരസ്കാരം നേടിയ ചവറ കെഎസ് പിള്ളയെ ആദരിച്ചു. ഗ്രന്ഥശാലാപ്രസിഡന്റ് കെജി അജിത് അധ്യക്ഷത വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ സി ഉണ്ണികൃഷ്ണന്‍ പുസ്തകപരിചയം നടത്തി. ഡോ. കെബി ശെല്‍വമണി,ലാലിബാബു, ഹരികുറിശേരി, ആര്‍.തുളസീധരന്‍പിള്ള,ആര്‍ അനില്‍കുമാര്‍, എസ്.സുജ, മുത്തലിഫ് മുല്ലമംഗലം, ആര്‍ ചന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു